ബോളിവുഡ് നടന്‍ കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് നടന്‍ കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. മെയ് 14നാണ് ഇദ്ദേഹത്തിന്റെ പരിശോധനാഫലം പുറത്തു വന്നത്. എന്നാല്‍ രോഗലക്ഷണങ്ങളായ പനി, ചുമ ശ്വാസതടസ്സം ഒന്നും തന്നെ നടന്‍ പ്രകടിപ്പിച്ചിരുന്നില്ല.

ചില ആരോഗ്യപരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയ നടന്‍ കോവിഡ് പരിശോധന കൂടി നടത്തുകയായിരുന്നുവെന്നും പോസിറ്റീവ് എന്നു കണ്ടെത്തുകയായിരുന്നുവെന്നും നടന്‍ പറഞ്ഞു. ഇന്നേക്ക് പത്തുദിവസമായി. ഇതുവരെയായി ലക്ഷണങ്ങളൊന്നും തന്നെയില്ല. വീട്ടില്‍ ക്വാറന്റീനില്‍ കഴിയാനാണ് നിര്‍ദേശം. കിരണിന്റെ രണ്ടാം ഘട്ടപരിശോധന തിങ്കളാഴ്ച്ച നടന്നേക്കും.മുഛ്‌സേ ദോസ്തീ കരോഗേ, ജൂലി, ധട്കന്‍ തുടങ്ങിയവയാണ് കിരണ്‍ അഭിനയിച്ച ചിത്രങ്ങല്‍. മിലി, ഗൃഹസ്തി, സിന്ദഗി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

SHARE