ന്യൂഡല്‍ഹി: റിപ്പബ്ലിക് ടി.വിയിലെ അര്‍ണബ് ഗോസ്വാമിയുടെ ലൈവ് ചര്‍ച്ചക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി ശങ്കര്‍. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചര്‍ച്ചയില്‍ തനിക്ക് സംസാരിക്കാന്‍ അവസരം തരാത്തതിനാലാണ് ഭക്ഷണം കഴിച്ചതെന്ന് കസ്തൂരി വ്യക്തമാക്കി.
I need the confidence level of this lady in my life. pic.twitter.com/DoWWQgBKgc
— Scotchy(Chronological) (@scotchism) July 19, 2020
കസ്തൂരിയുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ച് അടക്കം ആളുകള്‍ രംഗത്തെത്തിയതോടെ കസ്തൂരിയും പ്രതികരിച്ചു.
’60 മിനിറ്റോളം ഞാന്‍ അര്‍ണബിന്റെ ഹൈപ്പര്‍മോഡ് കണ്ട്‌കൊണ്ടിരിക്കുകയായിരുന്നു. എന്തായാലും അദ്ദേഹം എന്നെ സംസാരിക്കാന്‍ അനുവദിക്കില്ലായിരുന്നു. അതോടെ ഉച്ചഭക്ഷണം കഴിക്കാമെന്ന് കരുതുകയായിരുന്നെന്നും കസ്തൂരി പറഞ്ഞു.