ജയസൂര്യയുടെ കായല്‍ കയ്യേറ്റം: മതിലും ബോട്ട് ജെട്ടിയും പൊളിച്ചുനീക്കി

കൊച്ചി: കൊച്ചി ചെലവന്നൂരിലെ ജയസൂര്യയുടെ ഭൂമിയിലെ കയ്യേറ്റം കൊച്ചി കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റുന്നു. ഒന്നര വര്‍ഷം മുമ്പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതി നല്‍കിയത്.

കായല്‍ കയ്യേറ്റത്തില്‍ നടന്‍ ജയസൂര്യയുടെ അപ്പീല്‍ തദ്ദേശ െ്രെടബ്യൂണല്‍ നേരത്തെ തള്ളിയിരുന്നു. ചെലവന്നൂര്‍ കായല്‍ കയ്യേറി ബോട്ട് ജെട്ടി നിര്‍മ്മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജയസൂര്യ സമര്‍പ്പിച്ച അപ്പീലാണ് തള്ളിയത്.കായല്‍ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ച കേസില്‍ താരത്തെ മൂന്നാം പ്രതിയാക്കിയാണ് കുറ്റപത്രം നല്‍കിയിരുന്നത്.

ഒന്നാം പ്രതി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയും ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ രണ്ടാം പ്രതിയുമാണ്. തീരദേശ പരിപാലന അതോറിറ്റിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ സാറ്റ്‌ലൈറ്റ് സര്‍വേ അടക്കം വിശദ പരിശോധന നടത്തി സമര്‍പ്പിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.