അവാര്‍ഡ് പ്രതീക്ഷിച്ചില്ലെന്ന് സൗബിന്‍, സത്യന്റെ കുടുംബത്തിന് സമര്‍പ്പിക്കുന്നുവെന്ന് ജയസൂര്യ; സന്തോഷമെന്ന് നിമിഷ സജയന്‍

കൊച്ചി: സംസ്ഥാന അവാര്‍ഡ് തീരെ പ്രതീക്ഷിച്ചതല്ലെന്ന് മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യക്കൊപ്പം പങ്കിട്ട സൗബിന്‍ ഷാഹിര്‍. താന്‍ പ്രധാനവേഷത്തിലെത്തിയ കുമ്പളങ്ങി നൈറ്റ്‌സ് തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നതിനിടെ തേടിയെത്തിയ സംസ്ഥാന അവാര്‍ഡില്‍ ഇരട്ടി സന്തോഷമെന്ന് സൗബിന്‍ ഷാഹിര്‍ പറഞ്ഞു. സുഡാനി ഫ്രം നൈജീരിയയിലെ സഹപ്രവര്‍ത്തകര്‍ക്കൊ അവാര്‍ഡ് നേട്ടം ആഘോഷിക്കാനൊരുങ്ങുകയാണ് സൗബിന്‍.

മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്ന് നിമിഷ സജയന്‍ പറഞ്ഞു. ഇതുവരെ ചെയ്ത കഥാപാത്രങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്. നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും നിമിഷ കൂട്ടിച്ചേര്‍ത്തു. പുരസ്‌കാരം സത്യന്റെ കുടുംബത്തിനും കേരളത്തിലെ മേരിക്കുട്ടിമാര്‍ക്കും സമര്‍പ്പിക്കുന്നു എന്ന് ജയസൂര്യ.