നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

മുംബൈ: നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 53 വയസ്സായിരുന്നു. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു.ഭാര്യ; സുതപ സികാര്‍, മക്കള്‍; ബബില്‍, ആര്യന്‍.

ബോളിവുഡില്‍ അഭിനയ മികവ് കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇര്‍ഫാന്‍ ഖാന് സാധിച്ചിരുന്നു.സലാം ബോംബെയാണ് ആദ്യ ചിത്രം. മക്ബൂല്‍,പാന്‍ സിങ് ടോമര്‍,ദ ലഞ്ച് ബോക്‌സ്,ഹൈദര്‍,ഗുണ്ടേ,പിക്കൂ,തല്‌വാര്‍, ഹിന്ദി മീഡിയം എന്ന് തുടങ്ങി നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് ഇര്‍ഫാന്‍ ജീവന്‍ നല്‍കി. ബോളിവുഡിന് പുറമെ ഓസ്‌കാര്‍ കരസ്ഥമാക്കിയ സ്ലംഡോഗ് മില്ലനിയര്‍,ജുറാസിക്ക് വേള്‍ഡ്,ദ അമേയ്‌സിങ് സ്‌പൈഡര്‍മാന്‍,ലൈഫ് ഓഫ് പൈ എന്നീ അന്താരാഷ്ട്ര ചിത്രങ്ങളിലും മികച്ച പ്രകടനം ഇര്‍ഫാന്‍ കാഴ്ച്ചവെച്ചിട്ടുണ്ട്.

SHARE