‘ഫാന്‍സുകള്‍ ഗുണ്ടകള്‍’; മമ്മുട്ടിയും മോഹന്‍ലാലും ഇവരെ ഉപദേശിക്കണമെന്നും നടന്‍ ഇന്ദ്രന്‍സ്

പാലക്കാട് : ഫാന്‍സ് അസോസിയേഷനെതിരെ വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്. സിനിമയുമായി ബന്ധപ്പെട്ട ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടകളെപ്പോലെയാണെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

മമ്മുട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇത്തരം ഫാന്‍സ് അസോസിയേഷനുകളെ പ്രോല്‍സാഹിപ്പിക്കരുത്. ഫാന്‍സിനോട് പഠിക്കാനും പണിയെടുക്കാനും താരങ്ങള്‍ നിര്‍ദ്ദേശിക്കണം. പുതുതലമുറയെങ്കിലും ഇക്കാര്യങ്ങള്‍ പിന്തുടരണം. സിനിമകള്‍ കൂവിത്തോല്‍പ്പിക്കുന്ന പ്രവണത നല്ലതല്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

മമ്മുട്ടിയുടെ സിനിമയിലെ ഡയലോഗുകളെ വിമര്‍ശിച്ച നടി പാര്‍വ്വതിക്ക് ഫാന്‍സുകളുടെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. അതിന്റെ തുടര്‍ച്ചയായി അടുത്തിടെ ഇറങ്ങിയ പാര്‍വ്വതി-പൃഥ്വിരാജ് ചിത്രം മൈസ്റ്റോറിയെ കൂക്കിത്തോല്‍പ്പിക്കാനും ശ്രമമുണ്ടായിരുന്നു. പിന്നീട് ചിത്രം തിയ്യേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.