പുതിയ ചിത്രമായ മാലികിനായി കിടിലന്‍ മേക്കോവറില്‍ നടന് ഫഹദ് ഫാസില്‍. അമ്പത്തിയഞ്ചുവയസ്സുകാരനായ സുലൈമാന്‍ മാലികായാണ് ഫഹദ് വേഷമിടുന്നത്. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഫഹദിന്റെ കരിയറിലെ ഏറ്റവും വലി ബിഗ് ബജറ്റ് ചിത്രമാണിത്. 27 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. രണ്ടു കാലഘട്ടങ്ങളിലുള്ള ജീവിതകഥ പറയുന്നതാണ് ചിത്രം.
തീരദേശജനതയുടെ നായകനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. സുലൈമാന്റെ ഇരുപതു വയസുമുതല്‍ അന്പത്തിയഞ്ചു വയസുവരെയുള്ള കാലഘട്ടം ചിത്രത്തില്‍ കാണിക്കുന്നുണ്ട്. 20 കിലോയോളം ഭാരമാണ് താരം ചിത്രത്തിലെ കഥാപാത്രത്തിനായി കുറച്ചത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട്, നിമിഷ സജയന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ ആദ്യ വാരം ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.