പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

കൊല്ലം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് കൈതാങ്ങാകാന്‍ പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിനെത്തിയ
ദുല്‍ഖര്‍ തനിക്ക് കിട്ടുന്ന പ്രതിഫലം ദുരിതാശ്വാസത്തിന് നല്‍കുമെന്ന് അറിയിച്ചു.

നേരത്തെ മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കിയിരുന്നു.
വന്‍ ജനകൂട്ടത്തെ സാക്ഷിയാക്കിയാണ് ദുല്‍ഖര്‍ പ്രഖ്യാപനം നടത്തിയത്. ഈ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ തനിക്ക് കിട്ടുന്ന പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നാണ് താരം പ്രഖ്യാപിച്ചത്. വലിയ കയ്യടികളോടെയാണ് ആ പ്രഖ്യാപനത്തെ ആരാധകര്‍ ഏറ്റെടുത്തത്.

Watch Video: 

തിങ്ങിക്കൂടിയ ആരാധകരോട് അദ്ദേഹം പറഞ്ഞ വാക്കുകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആരും തിരക്കുകൂട്ടരുതെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും നമ്മള്‍ ഇവിടെതന്നെയുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമാന രീതിയില്‍ സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ദുല്‍ഖറെത്തിയപ്പോള്‍ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചിരുന്നു.