നടന്‍ ദിനേശ് എം മനയ്ക്കലാത്ത് ട്രെയിന്‍ തട്ടി മരിച്ചു

തൃശൂര്‍: നടന്‍ ദിനേശ് എം മനയ്ക്കലാത്ത് (48)ട്രെയിന്‍ തട്ടി മരിച്ചു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം.

കഴിഞ്ഞ രാത്രി ഡബ്ബിംഗ് കഴിഞ്ഞ് പോകുമ്പോഴായിരുന്നു അപകടം. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ആര്‍.എം മനയ്ക്കലാത്തിന്റെ സഹോദരന്റെ മകനാണ് ദിനേശ്. പരേതയായ പത്മാവതിയമ്മയാണ് അമ്മ.

സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തില്‍ ഇത്തവണ മികച്ച സഹനടനുളള അവാര്‍ഡ് ദിനേശിനായിരുന്നു. അമേച്വര്‍ നാടകങ്ങളിലൂടെ രംഗത്തുവന്ന ദിനേശ് പ്രഫഷണല്‍ നാടകരംഗത്ത് സജീവമായിരുന്നു. സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.

ജില്ലാ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കേച്ചേരി തയ്യൂരിലുള്ള സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാരം പിന്നീട്.

SHARE