പേരുമാറ്റി ദിലീപ്; പുതുപേരിങ്ങനെ….

ഒട്ടേറെ വിവാദങ്ങളില്‍ പെട്ട് ആടിയുലഞ്ഞ നടന്‍ ദിലീപ് പേരു മാറ്റുന്നു. പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് നായക വേഷത്തില്‍ എത്തുന്ന ‘ കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തു വന്നപ്പോള്‍ അതില്‍ ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് എഴുതിയിരുന്നത്.

സിനിമയ്ക്കു വേണ്ടി മാത്രമാണോ അതോ ഔദ്യോഗികമായാണോ ഈ മാറ്റമെന്നത് വ്യക്തമല്ല. ക്രിസ്മസ് റിലീസ് ആയി പുറത്തിറങ്ങിയ മൈ സാന്റയിലും Dileep എന്നായിരുന്നു എഴുതി കണ്ടത്. ഇനിയുള്ള തന്റെ അടുത്ത സിനിമകളില്‍ പുതിയ പേരുമായി തുടരാനാണ് താരത്തിന്റെ തീരുമാനം.

സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരില്‍ പരിഷ്‌കരണങ്ങള്‍ വരുത്തിയിട്ടുള്ള താരങ്ങള്‍ നിരവധിയാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി താരങ്ങള്‍ തങ്ങളുടെ പേരുകളില്‍ മാറ്റംവരുത്തിയിട്ടുണ്ട്. ചിലര്‍ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കില്‍ മറ്റുചിലര്‍ പേരുവരെയാണ് മാറ്റുന്നത്.

സംവിധായകന്‍ ജോഷിയാണ് ഇതില്‍ ഇപ്പോഴും സജീവമായിട്ടുള്ള ഒരു പ്രമുഖന്‍. തന്റെ പേരിനൊപ്പം ഒരു ്യ കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ജോഷി ചെയ്തത്. അടുത്തിടെ റോമയും തന്റെ ഇംഗ്ലിഷ് പേരില്‍ വ എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. ഇക്കൂട്ടത്തില്‍ പുതിയ അംഗമാകുകയാണ് ദിലീപ്.

SHARE