നടന്‍ ബാലു വര്‍ഗ്ഗീസും നടി എലീനയും വിവാഹിതരാകുന്നു

കൊച്ചി: നടന്‍ ബാലു വര്‍ഗ്ഗീസും നടിയും മോഡലുമായ എലീന കാതറിന്നും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാനിശ്ചയം അടുത്ത മാസം രണ്ടാം തിയതി നടക്കും. പ്രണയ വിവാഹമാണ്. എലീനയാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്.

കഴിഞ്ഞ മാസം എലീനയുടെ പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരങ്ങള്‍ക്കിടയിലെ പ്രണയം ആരാധകരറിഞ്ഞത്. ഇപ്പോഴിതാ 2019ലെ തന്റെ സന്തോഷനിമിഷങ്ങള്‍ കോര്‍ത്തിണക്കി എലീന പങ്കുവച്ച സ്റ്റാറ്റസിലൂടെ ഇരുവരുടെയും വിവാഹനിശ്ചയ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു.

ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെ അഭിനയരംഗത്തേക്കെത്തിയ ബാലു ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയര്‍, ഡാര്‍വിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, വിജയ് സൂപ്പറും പൗര്‍ണമിയും എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.

റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് സൗന്ദര്യ മത്സര വേദികളിലും മോഡലിംഗ് രംഗത്തും സജീവമാകുകയായിരുന്നു എലീന. മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. അയാള്‍ ഞാനല്ല, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളില്‍ എലീന അഭിനയിച്ചിട്ടുമുണ്ട്.

SHARE