ചലച്ചിത്ര താരം അനില്‍ മുരളി അന്തരിച്ചു


കൊച്ചി: ചലച്ചിത്ര താരം അനില്‍ മുരളി (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില് അഭിനയിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവ നടനായും ചലച്ചിത്ര രംഗത്ത് തിളങ്ങി.

കഴിഞ്ഞ ജൂലൈ 22 നാണ് അനില്‍ മുരളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

ഇരുനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വാല്‍ക്കണ്ണാടി, ലയണ്‍, ബാബാ കല്യാണി, പുത്തന്‍ പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, ജോസഫ്, ഫോറന്‍സിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

SHARE