അമിതാഭ് ബച്ചനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: അസുഖത്തെ തുടര്‍ന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് അമിതാഭ് ബച്ചനെ ലീലാവതി ആസ്പത്രിയില്‍ എത്തിച്ചത്. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ബിഗ് ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

ബച്ചന്റെ ആരോഗ്യനില പരിശോധിച്ചുവരികയാണെന്നും അതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും ആസ്പത്രി അധികൃതര്‍ അറിയിച്ചു. 2008ലും കടുത്ത വയറുവേദനയെ തുടര്‍ന്ന് ബച്ചനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ബിഗ്ബി പിന്നീട് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.