ഷൂട്ടിങ്ങിനിടെ അജു വര്‍ഗ്ഗീസിന്റെ മുണ്ട് അഴിഞ്ഞു; ചിരി പടര്‍ത്തിയ വീഡിയോ വൈറല്‍

കൊച്ചി: ഷൂട്ടിങ്ങിനിടെ അജു വര്‍ഗ്ഗീസിന്റെ മുണ്ട് അഴിഞ്ഞ വവീഡിയോ സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുന്നു. ‘ആദ്യരാത്രി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ ഒരു സംഭവത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്. ‘എന്റെ ആദ്യത്തേതും അവസാനത്തെയും ശയനപ്രദക്ഷിണ ശ്രമം’ എന്ന അടിക്കുറിപ്പോടെ നടന്‍ അജു വര്‍ഗ്ഗീസാണ് വിഡിയോ പങ്കുവച്ചത്. ശയനപ്രദക്ഷിണം നടത്തിയപ്പോഴാണ് സംഭവം.

ഷോട്ടിനായി ആക്ഷന്‍ പറഞ്ഞതും അജു ശയനപ്രദക്ഷിണം തുടങ്ങി. അധികം ഉരുളുന്നതിന് മുമ്പേ മുണ്ട് മുണ്ട് എന്ന് വിളിച്ചുപറയുന്നത് കേള്‍ക്കാം. അപ്രതീക്ഷിതമായി അജുവിന്റെ മുണ്ട് അഴിഞ്ഞതാണ് വിഡിയോയിലെ തമാശ. വിഡിയോയ്ക്ക് രസകരമായ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ശയനപ്രദക്ഷിണത്തിനിടെ ആളിടപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ ‘ആദ്യരാത്രി’യുടെ ക്ലൈമാക്‌സ് തന്നെ മാറിയേനെ എന്നാണ് ആരാധകര്‍ പറയുന്നത്.

SHARE