പ്രതിഷേധിച്ച അച്ഛനേയും അമ്മയേയും ജയിലിലടച്ച് യുപി പൊലീസ്; നിരാഹാരത്തിലിരുന്ന് കുഞ്ഞു ആര്യ

വാരണാസി: തന്റെ അച്ഛനും അമ്മയും വരുന്നതും കാത്ത് പുറത്തേക്ക് നോക്കിയിരിക്കുകയാണ് പതിനാല് മാസം മാത്രം പ്രായമായ ഒരു കുഞ്ഞ്. ഒരാഴ്ചയോളമായി അച്ഛനും അമ്മക്കും വേണ്ടിയുള്ള കുഞ്ഞു ആര്യയുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് . ഭക്ഷണം കഴിക്കാതെയും കുറുമ്പു കാട്ടിയും രക്ഷിതാക്കളെ ചോദിക്കുന്ന ആര്യയുടെ മുമ്പില്‍ ബന്ധുക്കളും ആകെ കുഴങ്ങുകയാണ്.

ഉത്തര്‍ പ്രദേശിലെ വരാണസിയില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ആര്യയുടെ രക്ഷിതാക്കളും ആക്ടിവിസ്റ്റുകളുമായ രവി ശേഖറിനെയും ഏക്തയെയും പൊലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. ഡിസംബര്‍ 19ന് വിലക്ക് ലംഘിച്ച് പ്രതിഷേധം നടത്തിയ അറുപതോളം പേരെ വരാണസിയില്‍ വെച്ച് പൊലീസ് അറസ്റ്റു ചെയ്തപ്പോഴാണ് പരിസ്ഥിതി പ്രവര്‍ത്തകരായ ഇരുവരും അറസ്റ്റിലായത്. അന്ന് മുതല്‍ ബന്ധുക്കളുടെ സംരക്ഷണയിലാണ് ആര്യ. തന്റെ മകന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സമാധാനപരമായി പ്രതിഷേധിച്ച അവനെ എന്തിനാണ് അറസ്റ്റു ചെയ്തിരിക്കുന്നതെന്നും രവിശേഖറിന്റെ മാതാവ് ശൈല തിവാരി ചോദിക്കുന്നു.
അമ്മയെ കാണാതെ പിഞ്ചുകുഞ്ഞ് എങ്ങനെയാണ് കഴിയുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. അവള്‍ ഭക്ഷണം പോലും കഴിക്കുന്നില്ല. കുറച്ചു സ്പൂണ്‍ ഭക്ഷണം കഴിപ്പിക്കാന്‍ ഞങ്ങള്‍ പാടുപെടുകയാണ് . എല്ലാ സമയവും അച്ചനെയും അമ്മയെയും ചോദിച്ചുകൊണ്ടിരിക്കുകയാണവള്‍- ശൈല പറഞ്ഞു.

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും സാധാരണ പൗരന്‍മാരുമടക്കം അറുപതോളം പേരാണ് ഇപ്പോള്‍ ജയിലിലുള്ളത്. നിരോധനം മറികടന്ന് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ബനാറസ് ഹിന്ദു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ കലാപത്തിന് ശ്രമം നടത്തിയതായി കാണിച്ച് ഗുരുതരമായ വകുപ്പുകളാണ് പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

വിവാദമായ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചതിവ് കഴിഞ്ഞ ആഴ്ചയില്‍മാത്രം 700 ലധികം പേരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. അതിക്രമിച്ചു കയറിയ പോലീസ് അക്രമാസക്തരായെന്നും മുന്നറിയിപ്പില്ലാതെ വെടിവെച്ചന്നും വീടുകളില്‍ കയറി കൊള്ളയടിച്ചതെന്നും ആരോപണമുള്ള മുസ്‌ലിം മേഖയിലയിലാണ് മിക്ക അറസ്റ്റുകളും നടന്നിട്ടുള്ളത്. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ​‘ൈക്ല​മ​റ്റ്​ അ​ജ​ണ്ട’ എ​ന്ന എ​ൻ.​ജി.​ഒ ന​ട​ത്തു​ന്ന ഏ​ക്​​ത​യും ര​വി ശ​ങ്ക​റും അ​റി​യ​പ്പെ​ടു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​ണ്.

SHARE