നടി അനുപമ പഥകിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: നടി അനുപമ പഥകിനെ(40) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ താരത്തിന്റെ വസതിയില്‍ നിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മുംബൈയിലെ ഒരു പ്രൊഡക്ഷന്‍ കമ്പനിയില്‍ താന്‍ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്നാല്‍ പറഞ്ഞ സമയത്ത് അവരത് തിരിച്ചു നല്‍കിയില്ലെന്നുമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.

അതേസമയം അനുപമ പഥക് മരിക്കുന്നതിന്റെ തലേ ദിവസം ഫേസ്ബുക്ക് ലൈവില്‍ വന്ന് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

‘നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചോ ആത്മഹത്യാ പ്രവണതയെക്കുറിച്ചോ ആരോടെങ്കിലും നിങ്ങള്‍ പറയുകയാണെങ്കില്‍, ആ വ്യക്തി, അവന്‍ അല്ലെങ്കില്‍ അവള്‍ എത്ര നല്ല സുഹൃത്താണെങ്കിലും, നിങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്ന് അവരെ അകറ്റിനിര്‍ത്താന്‍ ഉടനടി ആവശ്യപ്പെടും. അതിന് കാരണം നിങ്ങളുടെ മരണശേഷം അവര്‍ക്ക് പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ വേണ്ടിയാണ്. മരിച്ചതിനുശേഷം ആളുകള്‍ നിങ്ങളെ കളിയാക്കുകയും മറ്റുള്ളവരുടെ മുന്നില്‍ നിങ്ങളെ മോശമാക്കി ചിത്രീകരിക്കുകയും ചെയ്യും. അതിനാല്‍ ഒരിക്കലും നിങ്ങളുടെ പ്രശ്‌നങ്ങള്‍ ആരുമായും പങ്കിടരുത്. ആരെയും നിങ്ങളുടെ സുഹൃത്തായി കണക്കാക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്’ എന്നാണ് അനുപമ പഥക് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്.

SHARE