മയക്കുമരുന്ന് വില്‍ക്കാന്‍ വിസമ്മതിച്ച 14 വയസുകാരനെതിരെ ആസിഡ് ആക്രമണം

മയക്കുമരുന്ന് വില്‍ക്കാന്‍ പറഞ്ഞത് വിസമ്മതിച്ചതിന് 14 കാരന്റെ വായില്‍ ആസിഡ് ഒഴിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിടുത്ത് ഫൈജുല്ലാഗഞ്ചിലാണ് സംഭവം. സംഭവത്തില്‍ ഫൈജുല്ലാഗഞ്ച് സ്വദേശി നൂറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വായ തുണി വെച്ച് പൊത്തിപ്പിടിച്ച് സ്‌കൂളില്‍ നിന്നെത്തിയ ഉടന്‍ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആസിഡ് വെച്ച് പൊള്ളിയതാണെന്ന് ഡോക്ടര്‍മാരാണ് കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. മൂന്നുപേര്‍ ചേര്‍ന്ന് വായിലേക്ക് ആസിഡ് ഒഴിച്ചതാണെന്ന് കുട്ടി ആംഗ്യ ഭാഷയിലാണ് പോലീസിനോട് പറഞ്ഞത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും പൂര്‍ണമായി സംസാരിക്കാന്‍ സാധിക്കിച്ചിട്ടില്ല. സംഭവത്തില്‍ മറ്റു രണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

SHARE