തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം

തിരുവനനന്തപുരം: തിരുവനനന്തപുരം മംഗലപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. ടെക്‌നോപാര്‍ക്കിലെ ശുചീകരണ തൊഴിലാളിയായ യുവതിക്ക് നേരെയാണ് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. അക്രമിയെ കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. വീട്ടിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്താണ് ആക്രമണം നടന്നത്. ജനല്‍ ചില്ലുകള്‍ തകര്‍ത്ത ശേഷം യുവതിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും ശരീരത്തുമാണ് പൊളളലേറ്റത്. യുവതിക്ക് 29 ശതമാനം പൊളളലേറ്റതായി പൊലീസ് പറയുന്നു.

യുവതിയെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നേരത്തെ ഉണ്ടായ ഒരു പ്രണയബന്ധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. അക്രമിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉടനെ തന്നെ പിടികൂടുമെന്നാണ് ലഭിക്കുന്ന സൂചന.

SHARE