കോടതിമുറിയില്‍ പ്രതിയെ വെടിവെച്ചു കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൊലക്കേസ് പ്രതിയെ വെടിവെച്ചു കൊന്നു. കോടതിമുറിയില്‍ വെച്ചാണ് പ്രതിക്ക് നേരെ നിറയൊഴിച്ചത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ നഗരത്തിലാണ് സംഭവം. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കോടതി മുറിക്കുളളില്‍ വെച്ച് പ്രതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

SHARE