കാസര്‍ക്കോട്ട് തെളിവെടുപ്പിനിടെ കൈവിലങ്ങോടെ പ്രതി കടലില്‍ ചാടി; തെരച്ചില്‍

കാസര്‍ക്കോട്: പോക്‌സോ കേസിലെ പ്രതി തെളിവെടുപ്പിനിടെ കൈവിലങ്ങോടെ കടലില്‍ ചാടി. കാസര്‍കോട് സ്വദേശി മഹേഷാണ് ജയിലില്‍ ചാടിയത്. കോസ്റ്റല്‍ പൊലീസ് തെരച്ചില്‍ തുടരുകയാണ്. കസബ ഹാര്‍ബറിന്റെ പുലിമുട്ടിന് മുകളില്‍ നിന്നാണ് പ്രതി കടലില്‍ ചാടിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തിയ പരാതിയിലാണ് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കസബ ഹാര്‍ബറിന് അടുത്തുള്ള പാറക്കൂട്ടത്തിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചിരുന്നത്. ഇത് കണ്ടെടുക്കുന്നതിനായാണ് മഹേഷുമായി പൊലീസ് ഇവിടെയെത്തിയത്.

SHARE