ന്യൂഡല്‍ഹി: കോവിഡ് 19 പരിശോധനകള്‍ ഇനി സ്വകാര്യ ലാബില്‍ സാധ്യമാകും. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് ലാബോര്‍ട്ടറിസ് അംഗീകാരമുള്ള സ്വകാര്യ ലാബുകള്‍ക്കാണ് കേന്ദ്രം പരിശോധനയ്ക്ക് അനുവാദം നല്‍കിയത്.
കൊറോണ വൈറസ് പരിശോധനക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ ബലറാം ബാര്‍ഗവ സ്വകാര്യ ലാബുകള്‍ക്ക് അനുവാദം നല്‍കിയതായി ടൈംഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയതു.
കൊറോണ വൈറസ് രാജ്യാമാകെ വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചുരുക്കം ഇടങ്ങളില്‍ മാത്രം പരിശോധന സാധ്യമാകുന്നതുകൊണ്ട് മിക്കവരുടേയും പരിശോധനാ ഫലങ്ങള്‍ വൈകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
നിലവില്‍ സര്‍ക്കാര്‍ ലാബുകല്‍ മാത്രമേ കൊവിഡ് 19 പരിശോധനയുള്ളു. 5000 ലേറെ സാമ്പിളുകളാണ് പ്രതിദിനം സര്‍ക്കാര്‍ ലാബുകളില്‍ എത്തുന്നത്. എന്നാല്‍ 60 മുതല്‍ 70 സാമ്പിളുകള്‍ വരെ മാത്രമേ പരിശോധിക്കാന്‍ സാധിക്കുന്നുള്ളു. അംഗീകാരമുള്ള സ്വകാര്യ ലാബുകളില്‍ കൊവിഡ് 19 പരിശോധനയ്ക്ക് അനുമതി നല്‍കിയതോടെ ഈ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.