തമിഴ്‌നാട്ടില്‍ വാഹനാപകടം: മൂന്നു മലയാളികള്‍ മരിച്ചു

സേലം: ധര്‍മപുരി-സേലം റൂട്ടില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു മലയാളികളടക്കം നാലു പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശികളായ വല്‍സമ്മ (70), മകന്‍ ബിനു (42), സുഹൃത്ത് ജോണ്‍സണ്‍ (21) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ധര്‍മപുരി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. ബിനുവാണ് കാര്‍ ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.

SHARE