പൊങ്കാലയിടാന്‍ പോയ നാലുപേരെ ഇടിച്ചുതെറിപ്പിച്ചു; മദ്യപിച്ച് വാഹനമോടിച്ച സീരിയല്‍താരം അറസ്റ്റില്‍

തിരുവനന്തപുരം: മദ്യപിച്ച് ഇരു ചക്രവാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച പ്രമുഖ സീരിയല്‍ താരം ചിത്രലേഖ അറസ്റ്റില്‍. ചിത്രലേഖ സഞ്ചരിച്ച കാര്‍ രണ്ട് ഇരു ചക്ര വാഹനങ്ങളെ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. നേമം പൂഴിക്കുന്നില്‍ വെച്ചായിരുന്നു അപകടം. തിരുവനന്തപുരം ചൂഴാറ്റുകോട്ട സ്വദേശിനിയാണ് ചിത്രലേ.ഖ.

കാട്ടാക്കട വീരണകാവില്‍ നിന്ന് രണ്ട് ആക്ടീവ സ്‌കൂട്ടറുകളില്‍ പൊങ്കാലയിടാന്‍ പോയ നാല് പേരെയാണ് ഇടിച്ചിട്ടത്. ഒരു സ്ത്രീയുടെ കാലിന് പൊട്ടലുണ്ട്. മൂന്ന് പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാല് പേരും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അതേസമയം നടി മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകട സ്ഥലത്ത് നേമം പൊലീസ് എത്തിയെങ്കിലും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഒപ്പമില്ലാത്തതിനാല്‍ ചിത്രലേഖയെ കസ്റ്റഡിയിലെടുത്തില്ല.ഒരു മണിക്കൂറിനുശേഷം വനിതാ പൊലീസെത്തി ചിത്രലേഖയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

SHARE