കാസര്‍കോട് ബസും വാനും കൂട്ടിയിടിച്ച് രണ്ടു മരണം

കുമ്പള(കാസര്‍കോട്): മൊഗ്രാലില്‍ ബസും ഓമ്‌നി വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ദേശീയ പാതയില്‍ മൊഗ്രാല്‍ കൊപ്പരബസാറില്‍ ബുധനാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം. ഗാളിമുഖത്തെ ഉജ്വല്‍ (19), ചെര്‍ക്കള സ്വദേശി മസ്ഊദ് (22) എന്നിവരാണ് മരിച്ചത്. ഉജ്വല്‍ ആയിരുന്നു വാന്‍ ഓടിച്ചിരുന്നത്.

unnamed-1
കാസര്‍കോട് ഭാഗത്തേക്ക് കോഴിയുമായി പോവുകയായിരുന്ന ഓമ്‌നി വാനും തിരുവനന്തപുരത്ത് നിന്ന് മണിപ്പാളിലേക്ക് പോകുകയായിരുന്ന കല്ലട വോള്‍വോ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓമ്‌നിവാന് തീപിടിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീഅണച്ചതിന് ശേഷമാണ് വാനിന്റെ ഡോര്‍ കുത്തിപ്പൊളിച്ച് അകത്തുണ്ടായിരുന്ന ഒരാളെ പുറത്തെടുത്തത്. റോഡരികിലെ കുറ്റിക്കാട്ടില്‍ നിന്നാണ് മറ്റൊരാളെ കണ്ടെത്തിയത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വാനില്‍ ഇടിച്ച ശേഷം ബസ് സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ ഇടിച്ചുനിന്നു. അപകടകടത്തില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

SHARE