യു.എ.ഇയില്‍ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം


ദുബായ്: ദുബായില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മലയാളിക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം 6.30ന് ദുബായ് എമിറ്റേറ്റ്‌സ് റോഡില്‍ നടന്ന അപകടത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശി ഇസ്മായില്‍ (46) ആണ് മരിച്ചത്.

26 വര്‍ഷമായി യു.എ.ഇയില്‍ ജോലി ചെയ്യുന്ന ഇസ്മായില്‍ ഫുജൈറയിലെ തന്റെ സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ വാങ്ങി തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. ഇസ്മായില്‍ സഞ്ചരിച്ചിരുന്ന പിക്അപിലേക്ക് ബസ് ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും മറ്റൊരു ജീവനക്കാരനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുടുംബത്തോടൊപ്പമായിരുന്നു ഇസ്മായില്‍ യു.എ.ഇയില്‍ താമസിച്ചിരുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

SHARE