വാളയാറില്‍ ലോറിയില്‍ വാനിടിച്ച് നാല് മരണം

പാലക്കാട് വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ മാരുതി ഒമ്‌നി വാന്‍ ഇടിച്ച് നാല് മരണം. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്. കോയമ്പത്തൂരിലേക്ക് ഇവര്‍ പോകുന്ന വഴിയാണ് അപകടമുണ്ടായത്. അമിതവേഗമാണ് അപകടകാരണമെന്നാണ് കരുതുന്നത്.

അപകടത്തില്‍ പെട്ട എല്ലാവരെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലുപേര്‍ മരിക്കുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് പെണ്‍കുട്ടികളും ഒരു പുരുഷനുമാണ് ഉള്ളത്. പരിക്കേറ്റ ഒരു ആണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല.

SHARE