വാഹനാപകടം; സുപ്രഭാതം ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത് മരിച്ചു


തിരുവനന്തപുരം: അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന സുപ്രഭാതം തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ എസ്.ശ്രീകാന്ത് മരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു തിരുവനന്തപുരം പള്ളിമുക്കിലെ കുമാരപുരം റോഡില്‍ ശ്രീകാന്ത് സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയില്‍ തട്ടി അപകടമുണ്ടായത്.
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

2016 ജൂണ്‍ മുതലാണ് ശ്രീകാന്ത് സുപ്രഭാതത്തില്‍ ഫോട്ടോഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ മംഗളം ദിനപത്രത്തിലായിരുന്നു.
തിരുവനന്തപുരം ശ്രീകണ്ഠശ്വരത്തെ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകനാണ്. ഭാര്യ: രമ്യ
മകന്‍: അങ്കിത്, സഹോദരി: ശ്രീകുമാരി

SHARE