പയ്യന്നൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശികളായ ബിന്ദു ലാല്‍ (55), തരുണ്‍ (16), ദിയ (10) എന്നിവരാണ് മരിച്ചത്. പത്മാവതി, അനിത, നിയ, ബിജിത, ഐശ്വര്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ നാലരയോടെ കേന്ദ്രീയ വിദ്യാലയ സ്‌റ്റോപ്പിന് സമീപമായിരുന്നു അപകടം. മൂകാംബികയിലേക്ക് പോവുകയായിരുന്ന സംഘത്തിന്റെ കാര്‍ മംഗലാപുരത്ത് നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

SHARE