തിരൂരില്‍ ബൈക്ക് ബസ്സിനടിയില്‍ പെട്ട് രണ്ട് അറബിക് കോളജ് വിദ്യാര്‍ഥികള്‍ക്ക്് ദാരുണാന്ത്യം

മലപ്പുറം: തിരൂര്‍ മംഗലം അങ്ങാടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെന്നിപ്പോയുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് കുറ്റിയാടി സിറാജുല്‍ ഹുദാ ദഅ്‌വ അറബിക് കോളജ് വിദ്യാര്‍ഥികളായ ഹനാനും അബ്ദുല്ലയുമാണ് അപകടത്തില്‍ പെട്ട് മരിച്ചത്. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി സിജിയുടെ സര്‍വേക്കു വേണ്ടി കൂട്ടായിയിലെ എം.എം.എം.എച്ച്.എസ്.എസ് സ്‌കൂളിലെത്തി തിരിച്ചു വരുമ്പോഴാണ് അപകടം.

വെണ്ണക്കോട് സ്വദേശിയാണ് മരിച്ച ഹനാന്‍. അബ്ദുല്ല വെള്ളമുണ്ട സ്വദേശിയുമാണ്. തിരൂരില്‍ നിന്നും പുറത്തൂര്‍ ഭാഗത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ്സിനടിയിലേക്കാണ് കൂട്ടായി റോഡില്‍ നിന്നും മംഗലം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബസ്സിന്റെ പിന്‍ചക്രം രണ്ടു പേരുടെയും ദേഹത്തൂടെ കയറിയതിനെ പ്രതിയാണ് രണ്ടു പേരും തല്‍ക്ഷണം മരിച്ചത്.

SHARE