ഇടുക്കിയില്‍ ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

ഇടുക്കി: കുട്ടിക്കാനത്തിനടുത്ത് വളഞ്ഞാങ്ങാനത്ത് ചരക്കു ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്.

തമിഴ്‌നാട് നിന്ന് കോട്ടയത്തേക്ക് ചരക്കുമായി പോയ ലോറിയാണ് അപകടത്തില്‍ പെട്ടത്. മരിച്ച മൂന്നുപേരില്‍ ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം.

SHARE