പരപ്പനങ്ങാടിയില്‍ ഭാര്യയുടെ കണ്‍മുന്നില്‍ ഭര്‍ത്താവ് ട്രയിന്‍ തട്ടി മരിച്ചു

പരപ്പനങ്ങാടി: റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താവ് ട്രെയിനിടിച്ച് മരിച്ചു. പരപ്പനങ്ങാടി കരിങ്കല്ലത്താണി വലിയ പടിയേക്കല്‍ മുഹമ്മദ് കോയ(60) ആണ് മരിച്ചത്.

പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷനു സമീപം ഇന്നു രാവിലെയാണ് അപകടമുണ്ടായത്. മുഹമ്മദ് കോയയുടെ ഭാര്യ ഖദീജ അത്ഭുതകരമായി രക്ഷപ്പെട്ടു.

കോഴിക്കോട്ടെ ആസ്പത്രിയിലേക്ക് വരികയായിരുന്നു ഇരുവരും. മദ്രാസ് മെയിലില്‍ കയറുന്നതിനായി പാളം മുറിച്ചു കടക്കുന്നതിനിടെ മറ്റൊരു പാളത്തിലൂടെ വന്ന ട്രെയിന്‍ മുഹമ്മദ് കോയയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

പരപ്പനങ്ങാടി പാലത്തിങ്ങലില്‍ ഓട്ടോ ഡ്രൈവറാണ് മുഹമ്മദ് കോയ. മക്കള്‍: നൗഫല്‍, മുംതസ്, ഇഖ്ബാല്‍, സുലൈഖ, ശരീഫ്. മരുമക്കള്‍: സമീര്‍, മുജീബ്.

SHARE