മധുരയില്‍ വാഹനാപകടം: നാലു മലയാളികള്‍ മരിച്ചു

ചെന്നൈ: മധുരക്കു സമീപത്ത് വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. തിരുമംഗലത്ത് ഇന്നു രാവിലെ 6.30നാണ് അപകടമുണ്ടായത്. കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്ക് സ്വദേശികളായ സജീദ് സലിം, നൂര്‍ജഹാന്‍, ഖദീജ, സലീന എന്നിവരാണ് മരിച്ചത്. നാലു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. സജീദും കുടുംബവും സഞ്ചരിച്ച കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തിരുമംഗലം സര്‍ക്കാര്‍ ആസ്പത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

SHARE