ലോറിയുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; അമ്മക്കും മകള്‍ക്കും ദാരുണാന്ത്യം

പൊയിനാച്ചി: ദേശീയപാത പൊയിനാച്ചിയില്‍ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയുടെ മുകളില്‍ അതേ ലോറി വീണ് അമ്മയും മകളും മരിച്ചു. ഡ്രൈവറുള്‍പ്പെടെ ഓട്ടോയിലുണ്ടായിരുന്ന മറ്റു രണ്ടുപേരുടെയും നില ഗുരുതരമാണ്. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന ചട്ടംചാല്‍ മണ്ഡലിപ്പാറയിലെ രാജന്റെ ഭാര്യ ശോഭ(32), മകള്‍ വിസ്മയ(13) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ രാജനെയും ഓട്ടോ ഡ്രൈവര്‍ ഖാദറിനെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ബഡിച്ചാലില്‍ നിന്ന് പുല്ലുരിലേക്ക് പോവുകയായിരുന്നു ഓട്ടോയില്‍ കാഞ്ഞാങ്ങാടു നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോക്കുമേല്‍ ഇടിച്ച ലോറി മറിയുകയായിരുന്നു. പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

SHARE