കോഴിക്കോട് മുക്കത്ത് യുവതിക്കു നേരെ ആസിഡൊഴിച്ചു, ശേഷം കുത്തി മലര്‍ത്തി

കോഴിക്കോട്: മുക്കത്തിനടുത്ത് കാരശ്ശേരിയില്‍ യുവതിക്ക് നേരെ അക്രമി ആസിഡൊഴിച്ചു. ആക്രമണത്തിന് ശേഷം യുവതിയെ കത്തിയെടുത്ത് കുത്തുകയും ചെയ്തു. കാരശ്ശേരി ആനയാത്ത് ക്ഷേത്രത്തിനടുത്തു വെച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു വൈകുന്നേരമാണ് സംഭവം. യുവതിയെ പിന്‍തുടര്‍ന്നെത്തിയ അക്രമി കാരശ്ശേരി ആനയാത്ത് ക്ഷേത്രത്തിനടുത്ത് വെച്ച് യുവതിയുടെ ദേഹത്തേക്ക് ആസിഡൊഴിക്കുകയായിരുന്നു. വേദനയില്‍ നീറിക്കരഞ്ഞ യുവതിയെ കത്തിയെടുത്ത് കുത്തിക്കയറ്റുകയും ചെയ്തു. കുത്തേറ്റ യുവതി നിലത്ത് വീണു. കൊല്ലണമെന്ന് ഉദ്ദേശത്തോടെയാണ് അക്രമി യുവതിയെ കുത്തിയത്.

ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമി ഓടിരക്ഷപ്പെട്ടു. ആരാണ് അക്രമം നടത്തിയതെന്ന് ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. അക്രമത്തിന് പിന്നിലെ കാരണവും വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് അക്രമി ഉപേക്ഷിച്ചുപോയ കത്തി കണ്ടെത്തിയിട്ടുണ്ട്.

ഗുരുതരമായി രക്തം വാര്‍ന്ന യുവതിയെ നാട്ടുകാര്‍ ആസ്പത്രിയിലെത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അക്രമത്തിന്റെ കാരണമറിയാന്‍ യുവതിയുടെ മൊഴി ആവശ്യമാണ്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവതിക്ക് നിലവില്‍ മൊഴി നല്‍കാനോ, എന്താണുണ്ടായതെന്ന് വ്യക്തമായി പറയാനോ കഴിയാത്ത അവസ്ഥയാണ്.
കാരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

SHARE