ബലിപെരുന്നാളിന് ശേഷം കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ചാര്‍ട്ടര്‍ വിമാന സര്‍വീസൊരുക്കി അബുദാബി കെഎംസിസി


അബുദാബി: അബുദാബിയില്‍ നിന്നുള്ള കെഎംസിസിയുടെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ബലിപെരുന്നാളിനു ശേഷം പുനരാരംഭിക്കും. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

ആഗസ്റ്റ് 5 ബുധനാഴ്ചയാണ് വീണ്ടും സര്‍വീസ് തുടങ്ങുക. അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് പെരുന്നാളിനു ശേഷമുള്ള ആദ്യത്തെ കെഎംസിസി ചാര്‍ട്ടര്‍ വിമാനം. ആഗസ്റ്റ് ഏഴിന് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വീസുണ്ട്.

കോവിഡ് കാലത്ത് 300നടുത്ത്് ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ കെഎംസിസി ഇതുവരെ നടപ്പിലാക്കി കഴിഞ്ഞു. ഇതു വഴി വിവിധ രാജ്യങ്ങളില്‍ കോവിഡ് കാരണം ഒറ്റപ്പെട്ടു പോയ നിരവധി പ്രവാസികള്‍ക്കാണ് ആശ്വാസമായത്.