പെരുന്നാള്‍ അവധിദിനങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തി അബുദാബി

അബുദാബി: പെരുന്നാള്‍ അവധിദിനങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തി അബുദാബി. പെരുന്നാള്‍ അവധി ദിനങ്ങളില്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ഏര്‍പെടുത്തുമെന്ന് ഇത്തിസലാത്ത് അറിയിച്ചു. ജൂണ്‍ 22 മുതല്‍ ജൂലൈ ഒന്ന് വരെയാണ് സൗജന്യ സേവനം ലഭിക്കുക. പ്രധാന മാളുകള്‍, ഉദ്യാനങ്ങള്‍, ബസ് സ്‌റ്റേഷനുകള്‍, കഫേകള്‍ , എന്നിവിടങ്ങളിലാണ് സേവനം ലഭിക്കുകയെന്ന് ഇത്തിസലാത്ത് ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ഖാലിദ് അല്‍ ഖൗലി വ്യക്തമാക്കി. വേഗത കൂടിയതും ഉയര്‍ന്ന ഗുണമേന്മയുള്ളതുമായ ഇന്റര്‍നെറ്റ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

SHARE