പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ഇനിയും സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് കുറച്ചുകൂടി സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. ഇന്നത്തെ യോഗം കൂടിയാലോചനകളുടെ തുടക്കം. പ്രാഥമികനീക്കങ്ങള്‍ ആരംഭിച്ചുവെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടാണ് കത്തയച്ചത്. എന്നാല്‍ ക്വാറന്റൈന്‍ ഒരുക്കാന്‍ സമയം വേണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ എന്തു നടപടികള്‍ സ്വീകരിച്ചു എന്നതു കൂടി പരിഗണിച്ചായിരിക്കും കേന്ദ്രം തീരുമാനമെടുക്കുക.

SHARE