ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ചു ശതമാനം മാത്രം; ഉല്‍പാദന മേഖലയില്‍ വന്‍ ഇടിവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ചു ശതമാനം മാത്രമാകുമെന്ന് സര്‍ക്കാരിന്റെ പ്രവചനം. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

2019-20 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ചു ശതമാനമാകുമെന്നാണ് അനുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.8 ശതമാനം വളര്‍ച്ചാനിരക്കുണ്ടായിരുന്ന സ്ഥാനത്താണിത്.

ഉത്പാദന മേഖലയിലാണ് പ്രധാനമായും തകര്‍ച്ച നേരിടുന്നത്. ഉത്പാദന മേഖലയിലെ വളര്‍ച്ച വെറും രണ്ടുശതമാനം മാത്രമാകുമെന്നാണ് നിഗമനം. കഴിഞ്ഞവര്‍ഷമുണ്ടായിരുന്ന 6.2 ശതമാനത്തില്‍നിന്നാണ് രണ്ടിലേക്ക് കൂപ്പുകുത്തുക. കാര്‍ഷിക മേഖലയിലും നിര്‍മാണ, വൈദ്യുതി മേഖലയിലും മാന്ദ്യം ബാധിച്ചിട്ടുണ്ട്. അതേസമയം, ഖനനം, പൊതുഭരണം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ നേരിയ വളര്‍ച്ചയുണ്ടായതായും കണക്കുക്കളില്‍ ചൂണ്ടിക്കാണിക്കുന്നു.

സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്(എന്‍എസ്ഒ) ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.

SHARE