വിദ്യാര്‍ഥിനിയുടെ ആത്മഹത്യ സര്‍ക്കാരിന്റെ മുന്നൊരുക്കമില്ലായ്മയുടെ ഫലം; ആബിദ് ഹുസൈന്‍ തങ്ങള്‍


മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുസ്‌ലിംലീഗ് നേതാവും എം.എല്‍.എയുമായ ആബിദ് ഹുസൈന്‍ തങ്ങള്‍. സര്‍ക്കാരിന്റെ മുന്നൊരുക്കമില്ലായ്മയുടെ ഇരയാണ് ആത്മഹത്യ ചെയ്ത കുട്ടിയെന്ന് എം.എല്‍.എ വിമര്‍ശിച്ചു.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച ഇന്നലെ വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം മകള്‍ പങ്കുവെച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.

പണം ഇല്ലാത്തതിനാല്‍ കേടായ ടി.വി നന്നാക്കാന്‍ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ക്ലാസുകള്‍ കാണുന്നതിനായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയതായി മാതാപിതാക്കള്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ വിദ്യാഭ്യാസമന്ത്രി മലപ്പുറം ഡി.ഡി.ഇയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

SHARE