കോഴിക്കോട്: കേരളത്തിലേക്ക് കൂടുതല്‍ പ്രവാസികളെത്തുന്നു. ഇന്ന് പുലര്‍ച്ചെ അബുദബിയില്‍ നിന്നെത്തിയ പ്രവാസികളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് നാല് പേരെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. മൂന്ന് മലപ്പുറം സ്വദേശികള്‍ക്കും ഒരു കോഴിക്കോട് സ്വദേശിക്കുമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്ക് മാറ്റി.
അബുദാബി-കരിപ്പൂര്‍ ഐ എക്സ് 348 എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനം ഇന്ന് പുലര്‍ച്ചെയാണ് കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. പുലര്‍ച്ചെ 2.12 ന് വിമാനം ലാന്‍ഡ് ചെയ്തു. 187 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ കോവിഡ് രോഗലക്ഷണം കണ്ടെത്തിയ മലപ്പുറം സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.