ശബരിമല: റിവ്യൂ ഹര്‍ജിക്കായി തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് അഭിഷേക് സിങ്‌വി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കാനായി ഇതുവരെ തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്‌വി. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സിങ്‌വി.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സൂപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായത് അഭിഷേക് സിങ്‌വിയായിരുന്നു. റിവ്യൂ ഹര്‍ജി നല്‍കാന്‍ സിങ്‌വിയെ ചുമതലപ്പെടുത്തുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചത്.

കോണ്‍ഗ്രസ് നേതാക്കളോ ദേവസ്വം ബോര്‍ഡോ തന്നെ സമീപിച്ചിട്ടില്ല. സമീപിക്കാത്ത കാര്യത്തെ കുറിച്ച് താന്‍ നിലപാട് വ്യക്തമാക്കുന്നില്ല. സമീപിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നും സിങ്‌വി പറഞ്ഞു.

SHARE