അഭയകേസ്: മൊഴിയിലുറച്ച് മുഖ്യസാക്ഷി രാജു

കോട്ടയം: സിസ്റ്റര്‍ അഭയകേസിലെ മുഖ്യസാക്ഷിയായ അടക്കാ രാജു കോടതിയില്‍ മൊഴി ആവര്‍ത്തിച്ചു. സംഭവ ദിവസം ഫാദര്‍ കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍ എന്നിവരെ മഠത്തില്‍ കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. ഫാദര്‍ കോട്ടൂരിനെ രാജു തിരിച്ചറിയുകയും ചെയ്തു. കേസിന്റെ വിചാരണ കോടതിയില്‍ തുടരുകയാണ്. വിചാരണയുടെ ആദ്യദിവസങ്ങളില്‍ കേസിലെ പ്രധാന സാക്ഷികളായ സഞ്ജു പി മാത്യു, സിസ്റ്റര്‍ അനുപമ തുടങ്ങിയവര്‍ കൂറുമാറിയിരുന്നു. സിസ്റ്റര്‍ അഭയയുടെ ശിരോവസ്ത്രം കണ്ടിരുന്നുവെന്ന മൊഴിയാണ് അനുപമ മാറ്റിയത്.

SHARE