വാരിയംകുന്നന്‍ തെറ്റായ തീരുമാനം, പൃഥ്വിരാജിനെ കണ്ട് രണ്ടു ചീത്ത പറയണം; എപി അബ്ദുല്ലക്കുട്ടി


കോഴിക്കോട്: വാരിയംകുന്നന്‍ എന്ന സിനിമയില്‍ അഭിനയിക്കാനുള്ള പൃഥ്വിരാജിന്റെ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എപി അബ്ദുല്ലക്കുട്ടി. ചിത്രത്തില്‍ അഭിനയിക്കാനുള്ള പൃഥ്വിരാജിന്റെ തീരുമാനം തെറ്റായെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇന്നലെ ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് താന്‍ അഭിനയിക്കുന്ന പുതിയ ചിത്രമായ കടുവയുടെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റിന് താഴെയാണ് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി വാരിയന്‍കുന്നന്‍ തെറ്റായ തീരുമാനം എന്ന കമന്റിട്ടത്.

അതേസമയം പൃഥ്വിരാജ് തന്റെ നല്ല സുഹൃത്താണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പലപ്പോഴും വിളിച്ച് അഭിനന്ദിക്കാറൊക്കെയുണ്ട്. ഈ വിഷയത്തില്‍ നേരിട്ട് കണ്ടാല്‍ രണ്ട് ചീത്ത പറയണമെന്നുണ്ട്. എന്തായാലും വാരിയംകുന്നന്‍ എന്ന സിനിമയില്‍ നിന്നു പൃഥ്വിരാജ് പിന്മാറുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

SHARE