ബാഫഖി തങ്ങളുടെ സഹോദരി പുത്രന്‍ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങള്‍ മരണപ്പെട്ടു

കോഴിക്കോട്: സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ സഹോദരീ പുത്രന്‍ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങള്‍ മരണപ്പെട്ടു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവക്ക് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്ല ബാഫഖി തങ്ങള്‍ക്ക് ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

സംസ്ഥാനത്ത് ഇന്ന് മറ്റൊരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. വയനാട് നെല്ലിയമ്പം മൈതാനികുന്ന് സ്വദേശി അവറാന്‍ (65) ആണ് മരിച്ചത്. കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു അവറാന് ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

SHARE