ബാംഗളൂരു: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മഅ്ദനിയുടെ മകനാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ഛര്‍ദ്ദിയും തലചുറ്റലും ബിപിയും കൂടുതലായതിനാലാണ് ഇന്നലെ രാത്രിയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.ബാംഗളൂരുവിലെ ഷിഫ ആസ്പത്രിയിലാണ് മഅ്ദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പ്രിയ സഹോദരങ്ങളെ,
മഅ്ദനി ഉസ്താദിന്റെ മകനാണ് ഈ കുറിപ്പ് എഴുതുന്നത്.
വാപ്പിച്ചിക്ക് ഇന്നലെ രാവിലെ മുതല്‍ അതിശക്തമായ ഛര്‍ദ്ദിയും തലചുറ്റലും ഒപ്പം ആ.ജ യും വളരെ കൂടുതല്‍ ആണ്. ആരോഗ്യവസ്ഥ വളരെ ബുദ്ധിമുട്ടിലായതിനെ തുടര്‍ന്ന് ഇന്നലെ അര്‍ദ്ധരാത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എല്ലാവരുടെയും പ്രത്യേക പ്രാര്‍ത്ഥന ഉണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു…