ആം ആദ്മി എം.എല്‍.എമാരും എം.പിമാരും ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്‍കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ആം ആദ്മിയുടെ എല്ലാ എം.എല്‍.എമാരും എം.പിമാരും മന്ത്രിമാരും അവരുടെ ഒരുമാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്‍ പ്രഖ്യാപനം നടത്തിയത്. നേരത്തെ അദ്ദേഹം കേരളത്തിന് ഡല്‍ഹി സര്‍ക്കാരിന്റെ വക 10 കോടി രൂപ പ്രളയക്കെടുതിയുടെ ഭാഗമായി നല്‍കിയിരുന്നു.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു 25 കോടിയും ആന്ധ്ര, കര്‍ണാടക, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ 10 കോടി വീതവും കേരളത്തിന് നല്‍കിയിരുന്നു.

SHARE