ഡല്‍ഹി: ആദ്യ മണിക്കൂറില്‍ വന്‍ ലീഡുമായി എ.എ.പി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ 52 സീറ്റുകളില്‍ ആം ആദ്മി മുന്നിട്ടു നില്‍ക്കുന്നു. 17 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ മുഴുവന്‍ ഘട്ടങ്ങളിലും ആം ആദ്മി മികച്ച ലീഡ് നിലനിര്‍ത്തിയാണ് മുന്നേറുന്നത്. ഒരു ഘട്ടത്തിലും ബി.ജെ.പിക്ക് മുന്നിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ, യോഗേന്ദ്ര യാദവ് തുടങ്ങിയ ആം ആദ്മിയുടെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്.

വര്‍ഗ്ഗീയത വാരിവിതറി പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരെല്ലാം പ്രചാരണം നടത്തിയിട്ടും ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഗീയ പ്രചാരണത്തെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു എന്നാണ് ആദ്യ ഫലസൂചനകള്‍ കാണിക്കുന്നത്.

SHARE