രണ്ടറ്റം കൂട്ടിമുട്ടിക്കണം; ആമിര്‍ഖാന്റെ സഹനടന്‍ ജാവിദ് ഹൈദര്‍ തെരുവില്‍ പച്ചക്കറി വില്‍ക്കുകയാണ്!

മുംബൈ: ലോക്ക്ഡൗണ്‍ ആയതോടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള കഷ്ടപ്പാടിലാണ് പൊതുജനം. വരുമാനമാര്‍ഗങ്ങള്‍ ഇല്ലാതായതോടെ പലരും സ്ഥിരം തൊഴില്‍ ഉപേക്ഷിച്ച് മറ്റു ജോലികള്‍ക്കിറങ്ങി. മാസങ്ങളായി ഷൂട്ടിങ് സ്തംഭിച്ചതോടെ സിനിമാ മേഖലയിലുള്ളവരു‌‌‌ടെ സ്ഥിതിയും മറ്റൊന്നല്ല.

ജീവിക്കാനായി അഭിനയവേഷം അഴിച്ചു വച്ച കലാകാരന്മാരില്‍ ഏറ്റവും പുതിയ പേരാണ് ആമിര്‍ഖാന്റെ സഹനടനായിരുന്ന ജാവേദ് ഹൈദറിന്റേത്. ഡോളി ബിന്ദ്രയുടെ ടിക് ടോക് വീഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

വീഡിയോ ട്വിറ്ററിലും ഡോളി പങ്കുവച്ചിട്ടുണ്ട്. ‘ഇതൊരു നടനാണ്. ഇന്ന് പച്ചക്കറി വില്‍ക്കുന്നു- ജാവേദ് ഹൈദര്‍’ എന്ന തലവാചകത്തോടെയാണ് ഇദ്ദേഹം വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്.

2009ല്‍ ബാബര്‍, 1998ല്‍ ഗുലാം എന്നീ സിനിമകളില്‍ ഹൈദര്‍ വേഷമിട്ടിട്ടുണ്ട്. 2012ല്‍ ജാനീ ഔര്‍ ജുജു എന്ന ടെലിവിഷന്‍ സീരീസിലും അഭിനയിച്ചു. 2017ല്‍ ലൈഫ് കി ഐസി കി കൈസി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

SHARE