ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദ്ദം; മഹാഭാരതത്തില്‍നിന്ന് ആമിര്‍ ഖാന്‍ പിന്മാറുന്നു

ആയിരം കോടി ബജറ്റില്‍ മുകേഷ് അംബാനി നിര്‍മിക്കുന്ന ചിത്രം മഹാഭാരതത്തില്‍നിന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍ പിന്മാറുന്നു. ഇന്ത്യയില്‍ ചരിത്രത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമകള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ആമിറിന്റെ തീരുമാനമെന്ന് അറിയുന്നു. ഇന്ത്യന്‍ ചരിത്രത്തെ ആസ്പദമാക്കി സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കിയ ചിത്രം പത്മാവതിനെതിരെ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ സൃഷ്ടിച്ച് സിനിമ ചെയ്യേണ്ടതില്ലെന്നാണ് ആമിറിന്റെ നിലപാട്. 10 ഭാഗങ്ങളായി പുറത്തിറക്കാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ സംവിധായകനെ തീരുമാനിച്ചിട്ടില്ല. ബാഹുബലിയുടെ സംവിധായകന്‍ രാജമൗലിയുള്‍പ്പെടെയുള്ളവരെ അണിയപ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.

SHARE