അമേരിക്കയില്‍ കൊറോണ ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു

ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം പതിനാല് ലക്ഷം പിന്നിട്ടത്തിന് പിന്നാലെ അമേരിക്കയിലെ കൊറോണ ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. നിലവില്‍ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 400,540 ആണ്. അമേരിക്കയില്‍ 12,857 പേരാണ് ഇതുവരെ മരിച്ചത്.

ഇറ്റലിയെ മറികടന്ന് സ്‌പെയിന്‍ രോഗബാധിതരുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തി. 14,045 പേരാണ് സ്‌പെയിനില്‍ മരിച്ചത്. എന്നാല്‍ ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും മരിച്ചവരുടെ എണ്ണത്തില്‍ ഒന്നാമത് ഇറ്റലിയാണ്. 17,127 പേരാണ് ഇവിടെ മരിച്ചത്.

SHARE